റിയാദ്: വിമാന യാത്രക്കാര്‍ തങ്ങളുടെ ബാഗേജുകളില്‍ സംസം ജലം കൊണ്ടുപോവരുതെന്ന് സൗദി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ പൊതു-സ്വകാര്യ വിമാനക്കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. ബാഗേജുകളില്‍ സംസം ജലം കൊണ്ടുപോവാന്‍ യാത്രക്കാരെ അനുവദിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങള്‍ക്കും തീരുമാനം ബാധകമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്ന വ്യവസ്ഥയുടെ ലംഘനം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ലംഘനമായാണ് കണക്കാക്കുകയെന്നും നിയമം ലംഘിക്കുന്ന എയര്‍ലൈനുകള്‍ അതിന് ഉത്തരവാദികളായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാഗേജില്‍ സംസം ജലം കൊണ്ടുപോവാന്‍ വിലക്കുമായി സൗദി; എയര്‍ലൈനുകള്‍ നിര്‍ദ്ദേശം നല്‍കി
jibin
0
Tags
Top Stories