വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിർത്താനൊരുങ്ങി ഈ രാജ്യം


അമേരിക്ക : വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക. ഞായറാഴ്ച മുതല്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഉണ്ടാകില്ല. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. കൊവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

Previous Post Next Post