പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ല, രഹസ്യമൊഴി നൽകിയത് ജീവന് ഭീഷണിയുള്ളതിനാൽ, ഇനിയും വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ്





പാലക്കാട്: പറയാനുള്ളത് ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ്. 

എന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ല. എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവര്‍ണാവസരമായി ഉപയോഗിക്കുരുതെന്നും സ്വപ്‌ന പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നോ അങ്ങനെയൊന്നും ഞാന്‍ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ വരുമാനമല്ല തന്റെ വീട്ടില്‍ ചിലവിന് ഉപയോഗിക്കുന്നത്. തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാന്‍ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാന്‍ വിടണമെന്നും സ്വപ്‌ന പറഞ്ഞു.

രഹസ്യമൊഴിയായതിനാല്‍ കൂടുല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കണം. പി.സി ജോര്‍ജുമായി വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലില്‍ വെച്ചാണ് കണ്ടത്. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുള്ള സംസാരം ഇന്നലെ പുറത്ത് വിട്ടത് കണ്ടു. അത് എന്താണെന്ന് എനിക്കറിയില്ല. അതല്ലേ അജണ്ടയെന്നും സ്വപ്ന ചോദിച്ചു.


Previous Post Next Post