മരുഭൂമിയില്‍ വാഹനം കുടുങ്ങി; വെള്ളം കിട്ടാതെ ഏഴു വയസുകാരനും പിതാവും മരിച്ചു


സൗദി: മരുഭൂമിയിൽ വാഹനം കുടിങ്ങിയതിനെ തുടർന്ന് വെള്ളം കിട്ടാതെ ഏഴുവയസുകാരനും പിതാവും മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം നടന്നത്. സൗദി സ്വദേശിയും അയാളുടെ മകനും ആണ് മരിച്ചത്. സൗദിയിൽ ഇപ്പോൾ വലിയ ചൂട് ആണ് അനുഭവപ്പെടുന്നത്. ദാഹവും തളര്‍ച്ചയും മൂലമാണ് ഇവര്‍ മരിച്ചതെന്ന് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെ അജ്മാന്‍ താഴ്വാരയിൽ വെച്ചാണ് സംഭവം നടന്നത്. ഏഴ് വയസുകാരനായ മകനേയും കൂട്ടി പിതാവ് മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയി. എന്നാൽ പോകുന്ന വഴിക്ക് വെച്ച് ഇവരുടെ കാർ മണലില്‍ കുടുങ്ങി. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥലത്താണ് ഇവർപെട്ടത്. അതിനാൽ ആരുടേയും സഹായം ചോദിക്കാനും സാധിച്ചില്ല. ഇരുവരും ചേർന്ന മണലിൽ നിന്നും കാർ പുറത്തെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു എന്നാൽ ഈ ശ്രമങ്ങൾ എല്ലാം വിഫലമായി. തുടർന്ന് തൊട്ട് അടുത്ത ഗ്രാമം ലക്ഷ്യം വെച്ച് പിതാവ് നടന്നു. വഴിമധ്യേ കൊടുംചൂടില്‍ ദാഹപരവശനായി ഇയാൾ മരിച്ചു വീഴുകയായിരുന്നു. പിതാവ് മരിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും മാറി മറ്റൊരു സ്ഥലത്താണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുല്ലേജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോയ പിതാവിനേയും മകനേയും കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി രക്ഷാപ്രവര്‍ത്തക സംഘമാണ് ഇവരെ അന്വേഷിച്ച് മരുഭൂമിയിലേക്ക് പോയി. ഇവിടെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Previous Post Next Post