തുള്ളി വെള്ളമില്ല; കിണറ്റിൽ ഇറങ്ങി വെള്ളം കോരി സ്ത്രീകൾ!



 
ന്യൂഡൽഹി : വരൾച്ച രൂക്ഷമായതോടെ കിണറ്റിലിറങ്ങി വെള്ളം ശേഖരിക്കേണ്ട ​ഗതികേടിൽ മധ്യപ്രദേശിലെ ജനങ്ങൾ. കനത്ത വരൾച്ചയെത്തുടർന്ന് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന മധ്യപ്രദേശിലെ ദിന്തോരി ജില്ലലെ ​ഗുസിയ ​ഗ്രാമത്തിലെ സ്ത്രീകളടക്കമുള്ളവർക്കാണ് ദുരവസ്ഥ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

സ്ത്രീകൾ കിണറ്റിലിറങ്ങി വെള്ളം കോരിയെടുക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഏറെ താഴ്ചയുള്ള കിണറിന്റെ മധ്യത്തിലായി ചെറിയൊരു കുഴിയിൽ മാത്രമാണ് വെള്ളമുള്ളത്. കയർ ഉപയോഗിക്കാതെ പടവുകൾ ചവിട്ടിയാണ് സ്ത്രീകൾ കിണറ്റിലിറങ്ങുന്നതും കയറുന്നതും. മുകളിൽ നിൽക്കുന്നവർ താഴേക്ക് ഇട്ടുകൊടുക്കുന്ന പാത്രങ്ങളിൽ വെള്ളം നിറച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗ്രാമത്തിൽ മൂന്ന് കിണറുകളാണുള്ളത്. ഇവയെല്ലാം വറ്റിയ നിലയിലാണ്.


Previous Post Next Post