ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജിന്റെ വാട്‌സപ്പിലൂടെ തട്ടിപ്പ്നടത്താന്‍ ശ്രമം


തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രിവീണാ ജോര്‍ജിന്റെ വാട്‌സപ്പിലൂടെ തട്ടിപ്പ്നടത്താന്‍ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സപ്പ് അക്കൗണ്ടിലൂടെ ആരോഗ്യ വകുപ്പിലെ ഒരു ഡോ ക്ടര്‍ക്കാണ്  സന്ദേശങ്ങള്‍ ലഭിച്ചത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്സാപ്പ് മെസേജ് വന്നത്.  തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചതോടെ ഡോക്ടര്‍ക്ക് സംശയമായി. ഇതോടെ മന്ത്രിയുടെ ഓഫീസിനെ ഡോക്ടര്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വാട്‌സപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കുകയായിരുന്നു. തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Previous Post Next Post