സർക്കാർ ഓഫീസുകളിൽ കടലാസ് രശീതി ഏതാനും ആഴ്ചകൾകൂടി മാത്രം. ജൂലായ് ഒന്നുമുതൽ കടലാസ് രശീതി നൽകുന്ന രീതി പൂർണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കും.
പണമിടപാടുകൾ ഓൺലൈനായതോടെണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി "ഇ-ടി.ആർ അഞ്ച് എന്ന ആപ്ലിക്കേഷൻ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവർത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാർഡ് പേമെന്റ്, യു.പി.ഐ., ക്യൂആർ കോഡ്, പി.ഒ.എസ്. മെഷീൻ എന്നീ മാർഗങ്ങളിൽ തുക സ്വീകരിക്കും. പണം നേരിട്ട് നൽകിയാലും രശീത് മൊ ബൈലിൽ ആയിരിക്കും.
ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും.
♦️