മണര്‍കാട് ഃ ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയനിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍മാരെ തിരഞ്ഞെടുക്കുന്നതിനായുള്ള എന്ദുരൻസ് ടെസ്റ്റ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 05.07.2022 തിയതി മുതല്‍ 13.07.2022 തിയതി വരെയും 19.07.2022 തിയതി മുതല്‍ 23.07.2022 വരെയും രാവിലെ 6 മണി മുതല്‍ 10 മണി വരെയും മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ വച്ച് നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ 10 വരെ ഒറ്റവരിയിൽ മാത്രം ഗതാഗതം അനുവദിച്ചിട്ടുള്ളത്. ആയതിനാൽ മണര്‍കാട് - ഏറ്റുമാനൂര്‍ റോഡില്‍ പെരുമാനൂര്‍കുളം ജംഗ്ഷനില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും മണര്‍കാട് പള്ളി ഒറവയ്ക്കല്‍ വഴി അയര്‍ക്കുന്നം ജംഗ്ഷനില്‍ എത്തി അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് തിരുവഞ്ചൂര്‍ റൂട്ടില്‍ പ്രവേശിച്ച് വാഴേപ്പടി ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ആറുമാനൂര്‍ വഴി ഏറ്റുമാനൂരില്‍ പോകേണ്ടതാണ് എന്ന് കോട്ടയം ജില്ലാ പോലീസ് ഓഫീസിൽ നിന്ന് അറിയിച്ചു.
മണര്‍കാട് ഏറ്റുമാനൂർ ബൈപാസ് റോഡില്‍ 05.ജൂലൈ 2022 തിയതി മുതല്‍ 13 ജൂലൈ 2022 തിയതി വരെയും 19 ജൂലൈ 2022 തിയതി മുതല്‍ 23. ജൂലൈ 2022 വരെയും ഗതാഗത നിയന്ത്രണം വിശദമായി അറിയാം
Jowan Madhumala
0
Tags
Top Stories