കോത്തല ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉമ്മന്‍ ചാണ്ടി എം. എല്‍. എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നേഴ്സിംഗ് ലാബിന്‍റെ ഉദ്ഘാടനം ആഗസ്റ്റ് 1 തിങ്കളാഴ്ച നടക്കും



✒️ ജോവാൻ മധുമല 
കോത്തല.  കോത്തല ഗവണ്മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉമ്മന്‍ ചാണ്ടി എം. എല്‍. എ.യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നേഴ്സിംഗ് ലാബിന്‍റെ ഉദ്ഘാടനം ആഗസ്റ്റ് 1 തിങ്കളാഴ്ച രാവിലെ 9-ന് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാബിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം രാധ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തും. കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീല ചെറിയാന്‍, വൈസ് പ്രസിഡന്‍റ് ഗോപി ഉല്ലാസ്, പാന്പാടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റ്റി. എം. ജോര്‍ജ്ജ്, ജിജി അ‍‍ഞ്ചാനി, കൂരോപ്പട ഗ്രാമപഞ്ചായത്തംഗങ്ങളായ സന്ധ്യ സുരേഷ്, അനില്‍ കൂരോപ്പട, ആശ ബിനു, വി. എച്ച്. എസ്. ഇ അസി. ഡയറക്ടര്‍ ലിസി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സാബു സി. കുര്യന്‍, ഇ. എസ്. വിനോദ്, കുറിയാക്കോസ്, സോമന്‍ ഇടത്തറ, ഫിലിപ്പ് തകിടിയേല്‍, പ്രിന്‍സിപ്പല്‍ ആശ കെ. രവി, ഹെഡ്മ്സ്ട്രസ് സുഷമ എസ്, പി. റ്റി. എ. പ്രസിഡന്‍റ് ബിജി സായ്മോന്‍, വിദ്യാര്‍ത്ഥി പ്രതിനിധ അനന്തു പി. എസ്. എന്നിവര്‍ പ്രസംഗിക്കും. 30 ലക്ഷം രൂപ ചിലവഴിച്ചാണ് ലാബ് നിര്‍മ്മിച്ചിരിക്കുന്നത്.
Previous Post Next Post