ഓണം ബംബര്‍ ലോട്ടറി വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ.
റെക്കോര്‍ഡ് വിൽപ്പനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വിൽപ്പന ആരംഭിച്ച് ഇതുവരെ 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു.
ഇതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
2021 ൽ 57 ലക്ഷം ഓണം ബംബറുകളാണ് വിറ്റത്.
പത്ത് സീരീസുകളിലായി പുറത്തിറക്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്.
25 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനമാി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
സെപ്തംബര്‍ 18നാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ്.
ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ.