കൊച്ചി: മണ്‍സൂണ്‍ ബംപര്‍BR-86 ലോട്ടറി ഫലം പ്രഖ്യാപിച്ചു. MA 235610 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്. സിറിള്‍ ചാക്കോ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. E 4393 ആണ് ഏജന്‍സി നമ്പര്‍. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ. MG 456064 എന്ന നമ്പറിന് കിട്ടി. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MA 372281, MB 459462, MC 442856, MD 234387, ME 487449, MG 469415, MA 374928, MB 310072, MC 480022, MD 485585, ME 246216, MG 373685 എന്നീ നമ്പറുകള്‍ക്ക് കിട്ടി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഫലം ലഭ്യമാകും. MA, MB, MC, MD, ME, MG എന്നീ ആറ് സീരിസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. 250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 2445740 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.