നാദാപുരം: വളയത്ത് പതിനാല് കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്സിൽ അറസ്റ്റിലായ പ്രതി റിമാന്റിൽ. വളയം ചെറു മോത്ത് സ്വദേശി ഗണപതിയോട്ടുമ്മൽ മൂസ്സ 61 നെയാണ് പോക്സോ കേസിൽ വളയം പോലീസ് അറസ്റ്റ് ചെയ്തത്. 2021 സപ്തംബർ മാസത്തിലാണ് പ്രതി മൂസ പതിനാല് കാരനെ വളയം ടൗണിന് സമീപത്തെ വാടക കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.
ജൂലൈ 18 തിങ്കളാഴ്ച്ച പരാതിക്കാരനായ 14 വയസ് കാരനെ രണ്ട് പേർ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചിരുന്നു. ഈ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ വർഷം മൂസ പീഡിപ്പിച്ച സംഭവം പതിനാല് കാരൻ പോലീസിൽ
മൊഴി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൂസയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാറിൽ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ വളയം പേലീസ് നേരത്തെ കേസ്സെടുത്തിരുന്നു.ഇതിലെ രണ്ട് പ്രതികളും ഒളിവിലാണ്.
വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോവാനുപയോഗിച്ച ഹരിയാന രജിസ്ട്രേഷൻ കാർ പോലീസ് നാദാപുരം ആവോലത്ത് ഒരു വീട്ടിൽ നിന്ന് കണ്ടെത്തി. കീരിയങ്ങാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ വളയം സ്വദേശി ക്ക് വാടകയ്ക്ക് നൽകിയതാണെന്നും ഇയാളിൽ നിന്ന് കേസിലെ പ്രതിയായ ചെറുമോത്ത് സ്വദേശി പുലപ്പാട് അഫ്സൽ വാടകയ്ക്ക് എടുക്കുകയായിരുന്നു. രണ്ട് പ്രതികൾക്ക് വേണ്ടിയും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.