നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

തൃശൂർ∙ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്കു ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തൃശൂര്‍ അഡ‍ിഷൻ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീജിത്ത് രവിക്കു ജാമ്യം നൽകരുതെന്ന് പൊലീസ് േകാടതിയിൽ അറിയിച്ചിരുന്നു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന്് പ്രതിഭാഗം കോടതിയെ അറിയിച്ചു.
കേസിൽ വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കിൽ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം.

പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.
Previous Post Next Post