ഹൂസ്റ്റൺ എക്യൂമെനിക്കൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് – ജൂലൈ 16, 17 തീയതികളിൽ


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ രണ്ടാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിൾസ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു,

ജൂലൈ 16 നു ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂലൈ 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2  മുതല്‍ രാത്രി 9 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍.

ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് (1055 W. Airport Blvd, Stafford, TX 77477) മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷന്മാർക്കായുള്ള ഓപ്പൺ മത്സരത്തോടൊപ്പം 50 വയസ്സിനു മുകളിലുള്ളവർക്കും വനിതകൾക്കും വേണ്ടി നടത്തപ്പെടുന്ന പ്രത്യേകം ടൂർണമെന്റുകൾ ഈ വർഷത്തെ  പ്രത്യേകതയാണ്. ഹൂസ്റ്റണിലെ മികച്ച ബാഡ്മിന്റൺ താരങ്ങളെ അണിനിരത്തി 30 ചർച്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.    

ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള നിരവധി ട്രോഫികളുമുണ്ട്. ബെസ്റ്റ് പ്ലെയര്‍, റൈസിങ്ങ് സ്റ്റാര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.

അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയൽറ്റി) ആണ് ടൂർണമെന്റ്  മെഗാ സ്‌പോണ്‍സര്‍. രെഞ്ചു രാജാണ്‌ (പ്രൈം ചോയ്സ് ലെൻഡിങ്) ഗ്രാൻഡ് സ്പോൺസർ. മയാന ഫിനാൻഷ്യൽ, ദി വില്ലാജിയോ ഇവന്റ് സെന്റർ, രാജൻ തോമസ് ആൻഡ് ഫാമിലി, ക്രിസ്റ്റഫർ ജോർജ് ആൻഡ് ആൻസി ജോർജ്, ഫാൻസിമോൾ പള്ളത്തുമഠം, റോബിൻ ഫിലിപ്പ് ആൻഡ് ഡോ. അന്നാ കോശി എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. ജെക്കു സക്കറിയ – 832 466 3153
റവ.ഡോ.ജോബി മാത്യു – 832 806 7144  
റെജി കോട്ടയം – 832 723 7995
അനിത് ഫിലിപ്പ് – 832 454 3167
വിനോദ് ചെറിയാൻ – 832 689 4742
രെഞ്ചു രാജ് – 832 874 4507
Previous Post Next Post