ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷത്തിനുശേഷം പിടിയില്‍

എടക്കര: ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരന്‍ 19 വര്‍ഷത്തിനുശേഷം
പിടിയിലായി. വയനാട് മാനന്തവാടി പളളിപ്പറമ്പില്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര
പോലീസിന്റെ പിടിയിലായത്.

ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുഹമ്മദ് ജലാല്‍ ആള്‍മാറാട്ടം നടത്തി പായിമ്പാടം
സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. ആദ്യരാത്രിതന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയ
ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സി.ഐ മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ , സി.എ
മുജീബ്, സി.പി.ഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണിയാളെ പിടികൂടിയത്. പ്രതിയെ കോടതി
റിമാന്‍ഡ് ചെയ്തു.
Previous Post Next Post