മണർകാട് സെൻ്റ് മേരീസ് ഐ .ടി .ഐ യുടെ നേതൃത്തത്തിൽ ടീൻസ് 2022 നടന്നു പങ്കെടുത്തത് 40 ൽപ്പരം കമ്പനികൾ
മണർകാട്: കഴിഞ്ഞ 44 വർഷം ആയി 100% വിജയം 100% ജോലി എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐ. യിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനത്തിൽ നിന്നും ജോലിയിലേക്ക് എന്ന പദ്ധതിപ്രകാരം ഉള്ള കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാം ടിൻസ് 2022 നടത്തി കേരളത്തിനകത്തും പുറത്തും നിന്നുള്ള 40-ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുത്ത *ടിൻസ് 2022* ഐ.ടി.ഐ. മാനേജർ വെരി റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജെസി ജോൺ ഉൽഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ച് മണർകാട് ഗ്രാമപഞ്ചായത്ത് മെംബർ സഖറിയ കുര്യൻ കണ്ടത്തിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ. എം. പി മാത്യു മണ്ണുപറമ്പിൽ, ബിജു പി കോര പനച്ചിയിൽ, ശ്രീ. ആശിഷ് കുര്വൻ ജേക്കബ് മഠത്തിൽ, ഐ ടി ഐ സെക്രട്ടറി ബെന്നി റ്റി ചെറിയാൻ താഴത്തേടത്ത് ഐ.ടി.ഐ. കൗൺസിലർ ഐവാൻ ചാക്കോ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ശ്രീമതി ലാഷലി എം. ചിറയിൽ, പ്ലേസ്മെന്റ് ഓഫിസർ ബ്രിജീഷ് കെ. വർഗിസ്, ബോർഡ് മെമ്പർ ശ്രീ. ബിനീഷ് ഐപ്പ് എന്നിവർ സംസാരിച്ചു..