വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; 26കാരന് ദാരുണാന്ത്യം, സുഹൃത്ത് അത്ഭുകരമായി രക്ഷപെട്ടു


മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. മേക്കടമ്പ് ഉള്ളനാട്ട് പുരുഷോത്തമന്റെ മകൻ അമൽ(26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിഷേക് (25) അത്ഭുതകരമായി രക്ഷപെട്ടു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലായിരുന്നു അപകടം ഉണ്ടായത്. 

എയർപോർട്ടിൽ നിന്ന് തിരികെ മൂവാറ്റുപുഴയിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കടാതിയ്ക്ക് സമീപത്ത് എതിരെ ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

Previous Post Next Post