സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത സംഭവം: 2 ഡിവൈഎഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ









തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകാര്‍ക്ക് സസ്പെന്‍ഷന്‍. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ നേതാക്കളുമായ രാജീവ്, നിയാസ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. ഇരുവരെയും ആറു മാസത്തേക്കാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെയും നിയോഗിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാദ്ധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാജീവും നിയാസും മേലത്തുമേലെ ബ്രാഞ്ച് ഓഫീസ് ആക്രമിച്ചത്. രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Previous Post Next Post