പൊള്ളാച്ചി : നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ കടത്തിയത് രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.
പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.