കര്‍ണാടക: ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരിക്കും കല്യാണം. രണ്ട് പേര്‍ ഒന്നിക്കുന്ന ആ അസുലഭ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ മരിച്ച് കഴിഞ്ഞ് കല്യാണം കഴിച്ച രണ്ട് പേരുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് ഈ വ്യത്യസ്തമായ കല്യാണം നടന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ശോഭയും ചന്ദപ്പയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. പ്രേത കല്യാണം എന്ന വ്യത്യസത്മായ ആചാരത്തിലൂടെയാണ് ഇവര്‍ വീണ്ടും വിവാഹിതരായത്. കര്‍ണാടകയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലുമാണ് ഈ പ്രേത കല്യാണം എന്ന ആചാരം നടത്തുന്നത്.
സാധാരണ കല്യാണങ്ങള്‍ക്ക് നടത്തുന്നത് പോലെ എല്ലാ ചടങ്ങുകളുമായാണ് പ്രേത വിവാഹം നടത്തുന്നത്. ജനന സമയത്ത് മരിച്ചവര്‍ക്കായാണ് ഇങ്ങനെയൊരു വിവാഹം നടത്തുന്നത്. ആത്മാക്കളെ ബഹുമാനിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗമാണ് ഈ വിവാഹം. യഥാര്‍ത്ഥ കല്യാണത്തില്‍ നിന്നുള്ള ആകെ വ്യത്യസ്തമായ വധൂ വരന്മാരായി മരിച്ചു പോയവരുടെ പ്രതിമ ഉപയോഗിക്കുന്നു എ്ന്നതാണ്.
യൂട്യൂബറായ അന്നി അരുണ്‍ ആണ് ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഞാനിന്നൊരു വിവാഹത്തില്‍ പങ്കെടുക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇത്തരമൊരു ട്വീറ്റിന്റെ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്താണെന്നു വെച്ചാല്‍ വരന്‍ മരിച്ചു, വധുവും മരിച്ചതാണ്, ഏതാണ്ട് 30 കൊല്ലം മുമ്പ്. അവരുടെ വിവാഹമാണിന്ന്. 20 ട്വീറ്റുകളിലായാണ് അന്നി അരുണ്‍ വിവാഹ വിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.