ഇരുട്ടടിയായി പാചകവാതക വില; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി




 
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി. 

രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്. മൂന്നു പ്രവശ്യമായി 103 രൂപയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. നേരത്തെ 956.05 രൂപയായിരുന്നു വില. 

അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.
Previous Post Next Post