ഐസിഎസ്ഇ: 500ൽ 498 മാർക്ക്, കേരളത്തിൽ ഒന്നാമതെത്തി ആതിര



എസ് ജെ ആതിര
 

തിരുവനന്തപുരം: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ് ജെ ആതിരയ്ക്ക് കേരളത്തിൽ ഒന്നാം റാങ്ക്. 500ൽ 498 മാർക്ക് നേടിയാണ് ആതിര ഒന്നാമതെത്തിയത്. ദേശീയ തലത്തിലെ രണ്ടാമത്തെ ഉയർന്ന മാർക്കാണ് ആതിരയുടേത്. 

499 മാർക്ക് വീതം നേടിയ ഹർഗുൻ കൗർ (പുണെ), അനിക ഗുപ്ത (കാൻപുർ), പുഷ്കർ ത്രിപാഠി (ഛത്തീസ്ഗഡ്), കനിഷ്ക മിത്തൽ (ലക്നൗ) എന്നിവർ ദേശീയതലത്തിൽ ഒന്നാമതെത്തി. നാല് പേർ ഒന്നാം റാങ്ക് പങ്കിട്ടതിനാൽ 99.6% മാർക്കു നേടിയ ആതിര ഉൾപ്പെടെയുള്ള 34 പേർക്ക് 5–ാം റാങ്കാണ്. ടാറ്റ എൽഎക്സി കമ്പനിയിൽ പ്രോഗ്രാം മാനേജരായ തിരുവനന്തപുരം പാങ്ങപ്പാറ സംഗീതാ നഗർ ഹീര ഗാർഡൻസിൽ എസ് എൽ ഷിലുവിന്റെയും ഇടുക്കി എൻജിനീയറിങ് കോളജ് അധ്യാപിക ഡോ. ആർ ജീനയുടെയും മകളാണ് ആതിര. 

പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ദേശീയതലത്തിൽ 99.97% ആണു വിജയം. കേരളത്തിൽ 100% വിജയമുണ്ട്. 
Previous Post Next Post