50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി


ദില്ലി : വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് വിളിച്ചയാൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.

പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു.

നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Previous Post Next Post