69-ാം വയസ്സില്‍ പുടിന്‍ വീണ്ടും അഛനാകുന്നു; മുന്‍ ജിംനാസ്റ്റ് ആയ 37 കാരി കാമുകി ഗര്‍ഭിണി








മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 69–ാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. മുൻ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന ജനറൽ എസ്‌വി‌ആർ എന്ന ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. അലീനയിൽ പുട്ടിനു രണ്ടു മക്കളുണ്ട്. മുൻഭാര്യയിൽ 2 പെൺമക്കളുമുണ്ട്. മൂത്ത മകൾ മരിയയ്ക്ക് 37 വയസ്സ്.

2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യൻഷിപ്പുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാർത്തകൾ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയിൽ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആൺമക്കളാണുള്ളത്.


Previous Post Next Post