കോവിഡ് ബാധിച്ച്‌ 6 മാസമായി അബോധാവസ്ഥയിലായിരുന്ന നഴ്സ് മരിച്ചു




തൊടുപുഴ : കോവിഡ് ബാധിച്ച്‌ അബോധാവസ്ഥയിലായ നഴ്സ് നീതു ജോസഫ് (26) മരിച്ചു. ഹൈദരാബാദില്‍ നഴ്സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച്‌ അബോധാവസ്ഥയിലായത്.ആറുമാസമായി ചികിത്സയിലായിരുന്ന നീതു കരിപ്പുഴ ആശുപത്രിയില്‍ കഴിയവെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ഹൈദരാബാദില്‍നിന്ന് നാട്ടില്‍ എത്തിച്ച നീതുവിനെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞ് അണുബാധയുണ്ടായതായി കണ്ടെത്തി.

ചക്കിക്കാവ് പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോന്റെയും സൂസിയുടെയും മകളാണ് നീതു. സഹോദരങ്ങള്‍: നീനു സിജോ ആന്റണി, നിമ്മി.
Previous Post Next Post