ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് സുരേഷ് ഗോപി: പാപ്പൻ ആദ്യരണ്ടു ദിനങ്ങളിൽ നേടിയത് 7.03 കോടി.







തി
യറ്ററുകളിൽ മുൻപത്തേതുപോലെ ആളെത്തുന്നില്ലെന്ന ചലച്ചിത്രമേഖലയുടെ ആശങ്കക്കിടയിലും നിരവധി ചിത്രങ്ങൾ പുതുതായി എത്തിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ചെറിയ ചിത്രങ്ങളും സൂപ്പർതാരങ്ങളുടെ വലിയ പ്രോജക്ടുകളുമുണ്ട്. അതിൽ തിയേറ്റർ വ്യവസായം കൗതുകത്തോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു പാപ്പൻ (പാപ്പൻ). പല കാലങ്ങളിലായി നിരവധി വൻ ഹിറ്റുകൾ സമ്മാനിച്ച ജോഷിയും (ജോഷി) സുരേഷ് ഗോപിയും (സുരേഷ് ഗോപി) ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ആ കാത്തിരിപ്പിൻ്റെ മൂലകാരണം.

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ ആ ഹിറ്റ് കൂട്ടുകെട്ടിന് എത്രത്തോളം സാധിക്കും എന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ ആ പരീക്ഷയിൽ അവർ വിജയിച്ചു എന്നാണ് കളക്ഷൻ കണക്കുകൾ നൽകുന്ന സൂചന. ആദ്യ രണ്ടു ദിനങ്ങളിലായി കേരളത്തിൽ നിന്ന് ചിത്രം 7.03 കോടി നേടിയതായാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ആകെ ആദ്യദിനം നടന്നത് 1157 പ്രദർശനങ്ങളാണെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.

വൈഡ് റിലീസിൻ്റെ പുതുകാലത്ത് ആദ്യമായെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ താരമൂല്യത്തിൻ്റെ പുതുകാലത്തെ വിലയിരുത്തൽ കൂടിയാവും പാപ്പന്റെ ബോക്സ് ഓഫീസിലെ മുന്നോട്ടുള്ള പ്രയാണം ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Previous Post Next Post