മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പുതിയ ഇന്നോവ കാറുകള്‍; 72 ലക്ഷം രൂപ അനുവദിച്ചു




തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം വാങ്ങുന്നു. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഇവ. 

കാറുകൾ വാങ്ങാനായി 72 ലക്ഷം രൂപ അനുവദിച്ചു. ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാർ വാങ്ങുന്നത്. 

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കായി കിയാ കാർണിവൽ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കിയ കാർണിവൽ ആണ് വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ചാണ് കിയാ കാർണിവൽ വാങ്ങിയത്.


Previous Post Next Post