തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് 7.47 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. അവസാനമായി ഓണഘോഷം സംസ്ഥാനത്ത് നടന്നത് 2019 ലാണ്.
ഇക്കൊല്ലം സെപ്റ്റംബർ ആറ് മുതൽ 12 വരെയാണ് ഓണഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായത്. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയ്ക്ക് സർക്കാർ 27 ലക്ഷമാണ് അനുവദിച്ചത്. കൊല്ലം – 27 ലക്ഷം, കണ്ണൂർ – 27 ലക്ഷം, എറണാകുളം – 36 ലക്ഷം, കോഴിക്കോട് – 36 ലക്ഷം, തൃശൂർ – 30 ലക്ഷം, ആലപ്പുഴ – 8 ലക്ഷം, പത്തനംതിട്ട – 8 ലക്ഷം, കോട്ടയം – 8 ലക്ഷം, ഇടുക്കി – 8 ലക്ഷം, പാലക്കാട് – 8 ലക്ഷം, മലപ്പുറം – 8 ലക്ഷം, വയനാട് – 8 ലക്ഷം, കാസർഗോഡ് – 8 ലക്ഷം എന്നിങ്ങനെയാണ് ജില്ലകൾക്കായി സർക്കാർ ഓണാഘോഷത്തിന് അനുവദിച്ച തുക.
സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്.
/