കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിന് ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ കുടയംപടി ഭാഗത്തു വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മതിലിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
മറ്റൊരു വാഹനം കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു വാഹനം ഉണ്ടോ എന്നറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്നു കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് വിജിത്ത് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നതായും നാട്ടുകാർ ആരോപിച്ചു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിൽ.