പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു




കൊച്ചി
: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് ഇയാളെ കൊച്ചിയില്‍ നിന്ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

നിലവില്‍ വിചാരണ തടവുകാരനായി എറാണാകുളത്തെ ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. നേരത്തെ സുപ്രീം കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷമാണ് പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുന്ന വേളയില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഈ മാസം പതിമൂന്നിനാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.


Previous Post Next Post