ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ നീക്കി യുക്രൈയ്ന്‍


കീവ്: ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ അംബാസഡര്‍മാരെ മാറ്റി യുക്രൈയ്ന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ജര്‍മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോര്‍വെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതികളെയാണ് സെലന്‍സ്‌കി മാറ്റിയത്. പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. അംബാസഡര്‍മാരെ മാറ്റി കൊണ്ടുള്ള ഈ നീക്കത്തിന് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമല്ല. പുതിയ ചുമതലകള്‍ അംബാസഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. ഫെബ്രുവരി 24 മുതലുള്ള റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുക്രൈയ്ന്‍ ശ്രമിക്കുന്നതിനാല്‍ അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്ന് സെലന്‍സ്‌കി തന്റെ നയതന്ത്രജ്ഞരോട് അഭ്യര്‍ഥിച്ചു.

റഷ്യന്‍ ഊര്‍ജ വിതരണത്തെയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെയും വളരെ അധികം ആശ്രയിക്കുന്ന ജര്‍മ്മനിയുമായുള്ള കീവിന്‍റെ ബന്ധത്തില്‍ വിള്ളല്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അംബാസഡറെ മാറ്റിയത്. കാനഡയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ജര്‍മ്മന്‍ നിര്‍മ്മിത ടര്‍ബബൈനുമായി ബന്ധപ്പെട്ട് രണ്ട് തലസ്ഥാനങ്ങളും നിലവില്‍ തര്‍ക്കത്തിലാണ്.
Previous Post Next Post