പത്തടിയോളം ഉയരമുള്ള കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴക്ക്






ഏറ്റുമാനൂർ
: ഏറ്റുമാനൂരിൽ പത്തടിയോളം ഉയരമുള്ള കല്‍കെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വന്‍ദുരന്തം വഴിമാറിയത് തലനാരിഴക്ക്.

നഗരസഭ 32ആം വാര്‍ഡില്‍ കാഞ്ഞിരംകാലായില്‍ എം.കെ. സെബാസ്റ്റ്യ‍െന്‍റ വീടാണ് തകര്‍ന്നത്. അയല്‍വാസി കറ്റുവെട്ടില്‍ മുഹമ്മദി‍െന്‍റ പുരയിടത്തിലെ കല്‍കെട്ടാണ് ഇടിഞ്ഞത്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. വീട്ടുപകരണങ്ങള്‍ മണ്ണിനടിയിലായി. അപകടം നടക്കുമ്പോൾ സെബാസ്റ്റ്യ‍െന്‍റ ഭാര്യ അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്നു. ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി.

ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു.
Previous Post Next Post