രാജകുമാരി : കേരളത്തിന്റെ അതിർത്തി പട്ടണമായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനെയാണ് (71) കഴിഞ്ഞ ദിവസം പകൽ 11നു ബോഡിനായ്ക്കന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപത്തു വച്ച് അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്.
കേരള റജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ നാലംഗ സംഘമാണ് രാധാകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാമരാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു വിവരം.