സ്വന്തം ലേഖകൻ
കോട്ടയം : നാഗമ്പടം നെഹ്റു സ്റ്റേഡിയം സ്കൂൾ കുട്ടികളുടെ രതിവൈകൃതങ്ങൾക്ക് വേദിയാകുന്നു.
സ്റ്റേഡിയം അടച്ചുറപ്പോട സൂക്ഷിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് സ്കൂൾ കുട്ടികളുടെ കാമ ലീലകൾക്ക് വഴിയൊരുക്കിയത്.
ഇന്ന് സ്റ്റേഡിയത്തിനുള്ളിൽ ഇത്തരം സംഭവങ്ങൾ കാണാനിടയായവർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഇവിടെ നിന്നും കണ്ടെത്തി. രാവിലെ 11മണിയോടെയാണ് സംഭവം.
വിദ്യാർത്ഥികളെ അർധനഗ്നരായാണ് കണ്ടെത്തിയത്. സ്കൂൾ കട്ട് ചെയ്ത് ഇവിടെ തമ്പടിച്ചു സല്ലപിച്ചശേഷം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന കൂടുതൽ സംഘങ്ങൾ ഉണ്ടെന്നാണ് പിടിയിലായ കുട്ടികളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.
പൊതുജനങ്ങളുടെ ശ്രദ്ധ ഒരുവിധത്തിലും എത്താത്ത സുരക്ഷിത സ്ഥലം എന്ന നിലയ്ക്കാണ് സ്റ്റേഡിയം തെരഞ്ഞടുക്കാൻ കാരണം.
നിലവിൽ രാവിലെയും വൈകുന്നേരവും മാത്രമേ സ്റ്റേഡിയത്തിൽ ആളനക്കം ഉണ്ടാകാറുള്ളൂ. പകൽ സമയം സ്റ്റേഡിയം പൂട്ടിയിടുന്നതിന് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂട്ടാറില്ല, തുറന്നു തന്നെ കിടക്കുകയാണ്. ഇത് ഇത്തരക്കാർക്ക് കൂടുതൽ സൗകര്യവുമായി.
പിടിയിലായ വിദ്യാർത്ഥികളെ കർശന താക്കീത് നൽകി പോലീസ് പറഞ്ഞു വിട്ടു. ഒപ്പം സ്റ്റേഡിയത്തിന്റെ കവാടങ്ങൾ അടച്ചു പൂട്ടുകയും ചെയ്തു.
മുമ്പ് തിരുനക്കര ക്ഷേത്ര മൈതാനിയിലെ ആൽച്ചുവടുകൾ കേന്ദ്രീകരിച്ച് ചില സല്ലാപങ്ങൾ നടന്നിരുന്നു. പരാതികൾ ശക്തമായപ്പോൾ ക്ഷേത്രനട അടയ്ക്കുന്നതിനൊപ്പം മൈതാനവും പൂട്ടിയതോടെ ഇവ ഒതുങ്ങി.
നെഹ്റു സ്റ്റേഡിയത്തിൽ സ്കൂൾ കുട്ടികളുടെ സംഘങ്ങൾ തന്നെ പകൽസമയ താവളമാക്കി മാറ്റിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഏതായാലും ഇന്നത്തെ സംഭവത്തോടെ സ്റ്റേഡിയം കേന്ദ്രീകരിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.