തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തി എസ്. ശങ്കരൻ നമ്പൂതിരി അന്തരിച്ചു






കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തി
എസ്. ശങ്കരന്‍ നമ്പൂതിരി (72) അന്തരിച്ചു.

1950 ല്‍ കൂത്താട്ടുകുളം പൂവക്കുളത്ത് മാപ്ര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേമ അന്തര്‍ജ്ജനത്തിന്റെയും മകനായി ജനനം. 

1980 കാലഘട്ടത്തില്‍ തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ മേല്‍ശാന്തിയായി നിയമിക്കപ്പെട്ടു. ക്ഷേത്രം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടാതിരുന്ന അക്കാലത്ത് ഇദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പൂജാകര്‍മ്മങ്ങളുടേയും ഭക്തിയുടേയും ഫലമായി പിന്നീട് ഈ ക്ഷേത്രം ഭക്തജനങ്ങളുടെ ആരാധനാ കേന്ദ്രമായി മാറി. 

ഭഗവത് ദര്‍ശനത്തിന് വരുന്നവരുടെ ഓരോ വഴിപാടുകളും വളരെയേറെ ശ്രദ്ധയോടെ ചെയ്തിരുന്ന ശങ്കരന്‍ നമ്പൂതിരിയുടെ പ്രവര്‍ത്തനഫലമായി ക്ഷേത്രത്തില്‍ കൊടിമരപ്രതിഷ്ഠയും അതിനോടനുബന്ധാമായി ഉത്സവാദി ചടങ്ങുകളും ആരംഭിച്ചു. 

ശ്രീമദ് ഭാഗവതസപ്താഹം, വിനായകചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യഗണപതിഹോമം തുടങ്ങി നിരവധി ക്ഷേത്രാരാധനാചടങ്ങുകള്‍ ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ വിശ്വാസികളുടേയും ആരാധകരുടേയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 

പിന്നീട് ക്ഷേത്രം വിശ്വഹിന്ദുപരിഷത്ത് ഏറ്റെടുക്കുകയും ഭക്തജനങ്ങളുടെ സഹകരണത്തോടെ നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

 കുമ്മനം രാജശേഖരന്‍, ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി, സ്വപ്രഭാനന്ദ സ്വാമി, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, ആഞ്ഞം മാധവന്‍ നമ്പൂതിരി, ഓട്ടൂര്‍ ഉണ്ണിനമ്പൂതിരി തുടങ്ങി നിരവധി പ്രമുഖരുമായി ഇദ്ദേഹത്തിന് നിരന്തരമായ ബന്ധം ഉണ്ടായിരുന്നതിനാൽ ക്ഷേത്രം കൂടുതല്‍ പ്രശസ്തമാകുവാന്‍ തുടങ്ങി. 

ഈ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടത്തിവരുന്ന പ്രശസ്തമായ രഥോത്സവം ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് തുടക്കം കുറിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം തുറക്കുന്ന അതേസമയത്തുതന്നെ തിരുനക്കര ക്ഷേത്രവും നിര്‍മ്മാല്യത്തിനായി തുറന്നിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന ഏറ്റവും വലിയ പ്രത്യേകത. 
 വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാതെ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി മാത്രം പരിശ്രമിച്ചിട്ടുള്ള ശങ്കരൻ നമ്പൂതിരി ഏകദേശം 30 വര്‍ഷത്തോളും ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടു.ണ്ട്. സംസ്കാരം നാളെ (തിങ്കളാഴ്ച) കൂത്താട്ടുകുളത്തെ മാപ്ര ഇല്ലത്ത് നടക്കും.


Previous Post Next Post