ഭരണഘടനയെ വിമർശിച്ചിട്ടില്ല, വിമർശനം ഭരണകൂടത്തിനെതിരെ-സജി ചെറിയാൻ, മന്ത്രിയോട് വിശദീകരണം തേടി മുഖ്യമന്ത്രി


തിരുവനന്തപുരം : ഭരണഘടനക്കെതിരായ  മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഭരണഘടനയെക്കുറിച്ച് പരാമർശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.  അതേസമയം ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നാണ് മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയോട് പറഞ്ഞത്. വിമർശിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി സജി ചെറിയാൻ പറയുന്നു.ഭരണഘടനക്കെതിരായ സജി ചെറിയാന്‍റെ പരാമർശം വലിയ വിവാദമായതിനെ തുടർന്നാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. 

Previous Post Next Post