കോട്ടയത്ത് വീടിനു സമീപത്തെ പുരയിടത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു


കോട്ടയം: വീടിനു സമീപത്തെ പുരയിടത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപം സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയയിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നജ്മലിനെ രക്ഷപെടുത്തി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെ വെന്റിലേറ്ററിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചു വർഷത്തോളമായി മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്ന നജ്മലിന്, ബന്ധുക്കൾ ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടെയാണ് നജ്മൽ തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. മാതാവ് കുഞ്ഞുമോൾ, പിതാവ് നെജിം.

Previous Post Next Post