തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില വർധന പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്വർണം, മദ്യം, പുകയില ഇനി നിയന്ത്രിത ഡെലിവറി പട്ടികയിൽ
രാജ്യത്തെ വിവിധ ചരക്കുകളെ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉൾപ്പെടുത്തി
കേന്ദ്രസർക്കാർ. കയറ്റുമതിയിലും ഇറക്കുമതിയിലും നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ
തിരഞ്ഞെടുത്ത ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും ഇനി മുതൽ കസ്റ്റംസ്
ഉദ്യോഗസ്ഥരുടെ പ്രത്യേക മേൽനോട്ടത്തിൽ ആയിരിക്കും നടക്കുക.
സ്വർണ്ണം, വെള്ളി, വജ്രം, കറൻസികൾ, പുരാതന വസ്തുക്കൾ, മരുന്നുകൾ, സൈക്കോട്രോപിക്
വസ്തുക്കൾ, രാസവസ്തുക്കൾ, മദ്യവും മറ്റ് ലഹരി പാനീയങ്ങളും, സിഗരറ്റ്, പുകയില, പുകയില ഉൽപ്പന്നങ്ങൾ, വന്യജീവി ഉൽപ്പന്നങ്ങൾ
തുടങ്ങിയ നിയന്ത്രിത ഡെലിവറി പട്ടികയിൽ ഉണ്ട്.
നിയന്ത്രിത ഡെലിവറി എന്നാൽ ശരിയായ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലും അറിവിലും ഈ
സാധനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും അനുവദിക്കുക എന്നതാണ്. മുഴുവൻ വിതരണ
ശൃംഖലയും പരിശോധിച്ച് ഈ സാധനങ്ങളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങൾ
പരിശോധിക്കാൻ ഈ രീതി അടിസ്ഥാനപരമായി ഉപയോഗിക്കുന്നു.
കസ്റ്റംസ് ഓഫീസർക്ക്, ആവശ്യമെങ്കിൽ, ചരക്കുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാം. ഇങ്ങനെയുള്ള ചരക്കുമായി
ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തെ തടയാനും ഇതിനു പിറകിലെ വ്യക്തികളെ
തിരിച്ചറിയുന്നതിനും ഇത് ഉപകാരപ്പെടും. രാജ്യത്ത് ചരക്ക് സേവങ്ങളുടെ മറവിൽ
നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഈ നടപടിക്ക് സാധിക്കും എന്ന് സർക്കാരുമായി
ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇനി മുതൽ നിയന്ത്രിത പട്ടികയിൽ പെടുന്ന
ചരക്കുകളുടെ കൈമാറ്റം പ്രത്യേക രീതിയിൽ ആയിരിക്കും നടക്കുക.