കൻവാർ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി, ആറ് മരണം







ലക്നൗ:
ഹാഥ്‌രസില്‍ ട്രക്ക് ഇടിച്ച്‌ ആറ് കന്‍വാര്‍ ഭക്തര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.15ഓടെ അമിതവേഗതയിലെത്തിയ ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കന്‍വാര്‍ ഭക്തര്‍.

ഹാഥ്‌രസിലെ സദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘സംഭവത്തില്‍ അന്വേഷണം നടക്കുന്നു. ഡ്രൈവറെ കുറിച്ച്‌ ഞങ്ങള്‍ക്ക് വിവരം ലഭിച്ചു, ഇയാളെ ഉടന്‍ പിടികൂടും’, എഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു.

‘ശ്രാവണ’ മാസത്തില്‍ ഗംഗാ നദിയിലെ ജലം കൊണ്ടുവരാന്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശിവഭക്തര്‍ കാല്‍നടയായാണ് കന്‍വാര്‍ യാത്ര നടത്തുന്നത്.
Previous Post Next Post