ബ്ലേഡ്കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, ഒരാൾ പിടിയിൽ






തൃശൂർ
: മദ്യപാനത്തിനിടെ തർക്കം, നഗരത്തിൽ ബ്ലേഡ്കൊണ്ട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം.

പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ ആണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം വാമനപുരം സ്വദേശി റെജി കുമാറിനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

റെജികുമാറും പ്രകാശനും ഇവരുടെ മറ്റൊരു സുഹൃത്തായ ഷിനുവും പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതക ശ്രമം. 

റെജികുമാറും, ഷിനുവും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ പിടിച്ചു മാറ്റാൻ ശ്രമിച്ച പ്രകാശനെ റെജി കുമാർ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.

കഴുത്തിന് ഗുരുതര പരിക്കേറ്റ പ്രകാശനെ ആദ്യം തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും, പിന്നീട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലേക്കും വിദഗ്ദ ചികിത്സക്കായി മാറ്റി.
മൂവരും കെട്ടിട നിർമാണ തൊഴിലാളികളാണ്.
Previous Post Next Post