എല്ലാ സ്‌കൂളുകളും പെട്ടന്ന് മിക്‌സഡാക്കാന്‍ കഴിയില്ല: മന്ത്രി ശിവന്‍കുട്ടി

തീരുമാനം എടുക്കുക തദ്ദേശ സ്ഥാപനങ്ങളുടേയും പി ടി എയുടേയും തീരുമാനം പരിഗണിച്ച് 
സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം പെട്ടെന്ന് മിക്സഡാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്ഥാപനങ്ങളുടേയും പി ടി എയുടേയുമെല്ലാം തീരുമാനം പരിഗണിച്ച് മാത്രമേ സ്‌കൂളുകള്‍ മിക്സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മിക്സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിര്‍ണായകമാകും. സ്വകാര്യ സ്‌കൂളുകളില്‍ ഉള്‍പ്പടെ ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

Previous Post Next Post