ഖത്തറിൽ നിന്നും കോഴിക്കോടേക്ക് ചാർട്ടഡ് വിമാനമെത്തി


ദോഹ:ഖത്തറിൽ നിന്നും കോഴിക്കോടേക്കും തിരികെയുമുള്ള ഇൻഡിഗോയുടെ ചാർട്ടഡ് വിമാന സർവീസുകൾ വിജയകരമായി പൂർത്തിയാക്കി. ഗോ മുസാഫിർ ട്രാവൽ ഏജൻസിയാണ് പ്രവാസികൾക്കായി ചാർട്ടഡ് വിമാന സൗകര്യം ഒരുക്കിയത്. ആദ്യ ചാർട്ടേഡ് വിമാനം ജൂലൈ 7ന് രാത്രി 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിൽ രാത്രി 10.10ന് എത്തി.അന്നു തന്നെ ദോഹയിൽ നിന്ന് രാത്രി 11.00ന് 222 യാത്രക്കാരുമായി പുറപ്പെട്ട ഇതേ വിമാനം അടുത്ത ദിവസം രാവിലെ കോഴിക്കോട് എത്തി.പെരുന്നാൾ ദിനത്തിൽ ദിനത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് മിക്ക പ്രവാസികളും.

Previous Post Next Post