പി.സി.ജോർജിനു ജാമ്യം ലഭിക്കാൻ ഇടപെട്ടു; കെമാൽ പാഷയ്ക്കെതിരെ പരാതി




തിരുവനന്തപുരം ∙ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പരാതി നൽകി. പി.സി.ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നും, ജാമ്യം അനുവദിച്ച മജിസ്ട്രേറ്റുമായി കെമാൽ പാഷയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നും ഡിജിപിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നു.

പി.സി.ജോർജിനു ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാൽ പാഷ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംശയകരമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസിൽ ജാമ്യാപേക്ഷ പരിഗണിച്ചതു മുതലുള്ള കെമാൽ പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


Previous Post Next Post