കോട്ടയം ജില്ലയിലെ കനത്ത പെരുമഴയിൽ രക്ഷാകരവുമായി യൂത്ത് കോൺഗ്രസ് പുതുപ്പള്ളിയിൽ ഉൾപ്പെടെ ;കൺട്രോൾ റൂം തുറന്നു നമ്പരുകൾ അറിയാം


കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതലിന്റെ കരവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും, ജനങ്ങളെ അടിയന്തര ഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനുമായി യൂത്ത് കെയർ ബ്രിഗേഡ് രംഗത്ത് എത്തി. യൂത്ത് കെയർ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രക്ഷാ ദൗത്യത്തിന് കൺട്രോൾ റൂം എന്ന രീതിയിൽ പ്രവർത്തകരെ സജീകരിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരെ ഏകോപിപ്പിച്ചിട്ടുമുണ്ട്. ഫോൺ നമ്പരുകൾ ചുവടെ ഉള്ള ഫോട്ടോയിൽ
 കൺട്രോൾ റൂം നമ്പരുകൾ 
Previous Post Next Post