പത്തനംതിട്ടയില്‍ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മ മരിച്ചു; ഭർത്താവിനും ഷോക്കേറ്റു




പത്തനംതിട്ട മലയാലപ്പുഴയിൽ വൈദ്യുതിവേലിക്ക് സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടായിരുന്നു അപകടം. വള്ളിയാനി ചരിവ് പുരയിടത്തിൽ ശന്തമ്മ (63) ആണ് മരിച്ചത്. അയൽവാസിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും ഷോക്കേറ്റെന്ന് ഭർത്താവ് പറഞ്ഞു.

വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള മേഖലയാണ് മലയാലപ്പുഴയിലെ ഈ പ്രദേശം. അതുകൊണ്ടു തന്നെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികൾ ഇവിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
ശാന്തമ്മയുടെ ഭർത്താവ് എബ്രഹാം തോമസ് പറയുന്നത് പോലെ തന്നെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റേയും പ്രാഥമിക നി​ഗമനം. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Previous Post Next Post