രാജസ്ഥാനിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു


ജയ്പൂർ: രാജസ്ഥാനിൽ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോർട്ടുകൾ. രണ്ടാഴ്ചക്കിടെ 1,200 പശുക്കൾ ചത്തുവെന്നാണ് റിപ്പോർട്ട്. പശുക്കളുടെ ശരീരത്തിൽ വലിയ മുഴകൾ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം. രാജസ്ഥാനിലെ പടിഞ്ഞാറൻ-വടക്കൻ മേഖലകളിൽ ഏകദേശം 25,000 പശുക്കൾക്ക് ഈ പകർച്ചവ്യാധി ബാധിച്ചതായി അനിമൽ ഹസ്ബൻഡറി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.  ഈ രോഗം ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്താൻ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമൽ ഹസ്ബൻഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോർട്ട് ചെയ്തത്.  പ്രതിരോധശേഷി കുറവുള്ള പശുക്കളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. ഈ രോഗത്തിന് ചികിത്സയോ വാക്‌സിനോ ഇതുവരെ ലഭ്യമായിട്ടില്ല. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കൻ പോക്‌സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം.

Previous Post Next Post