നടപ്പുവഴി വെള്ളം കൊണ്ടുപോയി; യാത്രാസൗകര്യമില്ലാതെ നാല് കുടുംബങ്ങൾ






എരുമേലി :
വീട്ടിലേയ്ക്ക് പോകാൻ നടപ്പ് വഴിയില്ലാതെ തുമരംപാറ ചപ്പാത്ത് ഭാഗത്ത് നാല് കുടുംബങ്ങൾ.
കഴിഞ്ഞ ദിവസത്തെ മിന്നൽ പ്രളയത്തിൽ വഴി പൂർണമായും  ഒലിച്ചുപോയി. ഇതോടെ യാത്രാസൗകര്യവും നഷ്ടമായി.

 കുന്നുംപുറത്ത് ബിജു, താഴത്താക്കൽ ദാമോദരൻ, കാട്ടുമറ്റം ചാക്കോ , പാണംകുളം പാപ്പച്ചൻ , കൊപ്പം തമ്പാമാലിയിൽ കുഞ്ഞുമോൻ തുടങ്ങിയവരുടെ  കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന നടപ്പുവഴിയാണ് ഒലിച്ചു പോയത്. 

തോടിനോട് ചേർന്നായിരുന്നു വഴി. തോട് നിറഞ്ഞ് ശക്തമായി ഒഴുകിയ വെള്ളപ്പൊക്കത്തിൽ കയ്യാലകളും സംരക്ഷണഭിത്തികളും സമീപത്തെ പറമ്പുകളുടെ ഭാഗങ്ങളും തകർന്നു. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറഞ്ഞൊഴുകുന്ന തോട്ടിലൂടെ നടന്നു വേണം ഇപ്പോൾ പ്രധാന റോഡിലേയ്ക്ക് എത്താൻ. ഇത് അപകടകരമാണുതാനും. അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Previous Post Next Post