കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട കേസിലെ പ്രതി ജയിൽ ചാടി; കോട്ടയം സബ് ജയിലിൽ നിന്ന് പ്രതി ചാടിയ വിവരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത് രാവിലെ ആറിന്

കോട്ടയം: കോട്ടയം  ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുൻപിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട കേസിലെ പ്രതിയായ ബിനു മോൻ ജയിൽ ചാടി.

കുപ്രസിദ്ധ ഗുണ്ട കെ.ഡി ജോമോനൊപ്പം കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നും ചാടിയത്. 

ജയിലിന്റെ അടുക്കള വാതിൽ വഴിയാണ് ബിനു ജയിൽ ചാടിയത്. തടവുകാരൻ ജയിൽ ചാടിയ വിവരം  രാവിലെ 6 മണിയോട് ചേർന്നാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ  അറിയിച്ചത്. 

  ഷാരോൺ ബാബു എന്ന യുവാവിനെയാണ് ജോമോന്റെ നേതൃത്വത്തിലുള്ള  ഗുണ്ടാ സംഘം അടിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും കൊട്ടേഷൻ സംഘത്തിൽ പെട്ടയാളും കഞ്ചാവ് വിൽപനക്കാരനുമായിരുന്നു.

കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

ഈ കേസിലാണ് ഓട്ടോ ഡ്രൈവർ ബിനുമോനെ  റിമാൻഡ് ചെയ്തിരുന്നത്. 

ജയിൽ ചാടിയ പ്രതിക്കായി അന്വേഷണ ആരംഭിച്ചതായി ഈസ്റ്റ് പൊലീസ് പറഞ്ഞു.

ഫോട്ടോയിൽ കാണുന്ന യുവാവിനെ കാണുന്നവർ 
താഴെ കാണുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ അറിയിച്ചു

0481 256 0333
94 97 980326
94979 87071
94979 87072

📌📌📌📌📌📌📌📌
 *വാർത്തകൾ ഉടനടി വാട്ട്സ് ആപ്പിൽ ലഭിക്കാൻ തൊട്ടു ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ* ..👇🏻

https://chat.whatsapp.com/FcxD7Q7k2XYF5wWmaccGsL
 *ഫെയിസ് ബുക്കിൽ തത്സമയം വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യൂ* 👍

https://www.facebook.com/Pampadykkaran-news-108561161032497/
Previous Post Next Post