പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്.
കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. യുവതി ഭിന്നശേഷിക്കാരിയാണ്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു.