അൽ ദൈദ് ഈന്തപ്പഴോത്സവത്തിന് ഇന്ന് തുടക്കം


ഷാർജ: അൽ ദൈദ് ഈന്തപ്പഴോത്സവത്തിന് ഇന്ന് തുടക്കം. യു.എ.ഇ.യിൽനിന്നുള്ള നൂറുകണക്കിന് ഈന്തപ്പന കർഷകരെ ഉൾപ്പെടുത്തികൊണ്ടുള്ള മേളയാണിത്. ഈന്തപ്പന കർഷകരും കൃഷിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കും.  ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ.) നേതൃത്വത്തിൽ 21മുതൽ 26വരെ ഷാർജയിലെ എക്സ്‌പോ അൽ ദൈദിലാണ് ഈന്തപ്പഴോത്സവം സംഘടിപ്പിച്ചിരിക്കുന്നത് .രാവിലെ എട്ടുമണിമുതൽ രാത്രി 10 പത്തുമണിവരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിട്ടുണ്ട്.ആറുവിഭാഗങ്ങളിലായി 145 വിജയികൾക്ക് 10 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് മേളയിൽ നൽകുക.സമകാലിക കൃഷിരീതികളെക്കുറിച്ചും ഉത്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കർഷകർക്ക് നിർദേശങ്ങൾ നൽകാൻ പരിപാടി സഹായകരമാകും.ഈന്തപ്പഴ വ്യവസായവികസനത്തിന് ഇത്തരം പരിപാടികൾ നിർണായകസംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളിലിപ്പോൾ ഈന്തപ്പഴങ്ങളുടെ സുവർണകാലമാണ്. വിവിധ എമിറേറ്റുകളിലായി ഈന്തപ്പഴ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.

Previous Post Next Post